മേയ് 12ന് എറണാകുളം ജില്ലയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ ഹര്‍ത്താല്‍

single-img
28 April 2014

Ernakulam-District-Mapമേയ് 12ന് ഫാക്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇതിന്റെ ഭാഗമായി ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. ഹര്‍ത്താല്‍ ദിവസം കളമശേരിയില്‍ ട്രെയിന്‍ തടയാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.