പാകിസ്ഥാനില്‍ സ്വവര്‍ഗാനുരാഗികളെ കണ്ടെത്തി വകവരുത്തിയിരുന്ന സീരിയല്‍ കില്ലര്‍ പിടിയില്‍

single-img
28 April 2014

ലാഹോര്‍ : ഓണ്‍ലൈനിലൂടെ സ്വവര്‍ഗ്ഗാനുരാഗികളെ പരിചയപ്പെട്ട് അവരെ വകവരുത്തിയിരുന്ന സീരിയല്‍ കില്ലര്‍ പാകിസ്താനില്‍ പിടിയിലായി. മുഹമ്മദ് ഇജാസാണ് (28) എന്ന കൊടുംകുറ്റവാളിയാണ് അറസ്റ്റിലായത്. മൂന്നു സ്വവര്‍ഗാനുരാഗികളെ ഇത്തരത്തില്‍ താന്‍ കൊന്നതായി ഇയാള്‍ സമ്മതിച്ചു.

കൊല്ലപ്പെട്ട മൂന്നുപേരും ലാഹോര്‍ സ്വദേശികളാണ്. സ്വവര്‍ഗരതി തന്റെ മതത്തിനെതിരാണെന്നും അത്തരക്കാരെ തനിക്ക് വെറുപ്പാണെന്നും പ്രതി ആവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

എന്നാല്‍ കൊലനടത്തുന്നതിന് മുമ്പ് ഇയാള്‍ സ്വവര്‍ഗ്ഗാനുരാഗികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.