റഷ്യന്‍ യുദ്ധവിമാനം അതിര്‍ത്തി ലംഘിച്ചതായി യുക്രെയിന്
26 April 2014
റഷ്യന്‍ യുദ്ധവിമാനം യുക്രെയിനിന്റെ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്. റഷ്യയുടെ യുദ്ധവിമാനം 24 മണിക്കൂറിനുള്ളില്‍ യുക്രയിന്റെ അതിര്‍ത്തി ലംഘിച്ച് നിരവധി തവണ പറന്നുവെന്ന് പെന്റഗണ്‍ വക്താവ് സ്റ്റീവ് വാറനാണ് അറിയിച്ചത്.
അതേസമയം റഷ്യന്‍ അനുകൂല പ്രക്ഷോഭകരെ നേരിടാന്‍ യുക്രൈയിന് നഗരങ്ങളില്‍ വന്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. യുക്രെയി പ്രതിസന്ധിയെ ചൊല്ലി റഷ്യയും അമേരിക്കയും ശീതസമരത്തിലാണ്.