കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിന്റെ ഭാര്യയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു
26 April 2014
കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ 22 മത് പ്രതിയായി സലിംരാജിന്റെ ഭാര്യക്കെതിരെ സിബിഐ കേസ് എടുത്തു. റവന്യൂവകുപ്പില്‍ ജോലി ചെയ്യുന്ന സലിംരാജിന്റെ ഭാര്യക്കെതിരെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. സലിംരാജിന്റെ ഉന്നതബന്ധങ്ങള്‍ കേസില്‍ നടപടി സ്വീകരിക്കാന്‍ തടസ്സമായതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെന്ന പദവി സലിംരാജ് ദുരുപയോഗം ചെയ്തെന്നും സിബിഐ പറയുന്നു.