വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ച 8 കോടിരൂപ കള്ളപ്പണം പിടികൂടി
25 April 2014
സൈബെരാബാദില് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് കൊണ്ടുവന്ന കള്ളപ്പണം പിടിച്ചു. എട്ടുകോടിരൂപയാണ് മൂന്നുപേരില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയ പ്രത്യേകസംഘം പിടിച്ചെടുത്തത്. സ്വാകര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന മൂന്നുപേരില്‍ നിന്നാണ് അനധികൃത പണം പിടികൂടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.