ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പ്‌ ഹിതപരിശോധനയ്‌ക്കു പകരമാവില്ലെന്ന്‌ പാകിസ്‌താന്‍

single-img
25 April 2014

jammuജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പ്‌ ഹിതപരിശോധനയ്‌ക്കു പകരമാവില്ലെന്ന്‌ പാകിസ്‌താന്‍. സംസ്‌ഥാനത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടന്ന പശ്‌ചാത്തലത്തിലാണ്‌ പാക്‌ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം. ഇന്ത്യന്‍ കശ്‌മീരിലെ തെരഞ്ഞെടുപ്പുകളൊന്നും ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിനു പകരമാകില്ലെന്നാണ്‌ യു.എന്‍ നിലപാടെന്ന്‌ പാക്‌ വിദേശകാര്യ വകുപ്പ്‌ വക്‌താവ്‌ തസ്‌നിം ആസിലം പറഞ്ഞു. പാക്‌ ടി.വി അവതാരകനായ ഹമീദ്‌ മിറിനെതിരായ വധശ്രമ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ കെകാര്യംചെയ്‌ത രീതി ശരിയായില്ലെന്നും പാകിസ്‌താന്‍ കുറ്റപ്പെടുത്തി.