മോദി തരംഗം മാധ്യമ സൃഷ്ടിയെന്ന് പ്രധാനമന്ത്രി

single-img
25 April 2014

modi-visaലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തരംഗമുണ്‌ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യുപിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാമിലെ ദിസ്പൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാര്യ ഗുര്‍ഷരണ്‍ കൗറിനൊപ്പം എത്തിയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.