ജാര്‍ഖണ്ടില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ടു മരണം
25 April 2014
ജാര്‍ഖണ്ടില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് പോളിംഗ് ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഉള്‍പ്പെടെ എട്ടു പേര് കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഷിക്കാരിപ്പാര മണ്ഡലത്തിലെ അസ്നാജോറില് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് ആക്രമണം നടത്തിയത്.