വോട്ടെടുപ്പ് ദിവസം പ്രവര്‍ത്തിച്ച കമ്പനികള്‍ പൂട്ടി മുദ്രവച്ചു

single-img
25 April 2014

Image-locked-300x300വോട്ടെടുപ്പ് ദിവസം പ്രവര്‍ത്തിച്ച ചെന്നൈയിലെ നാല് ഐടി കമ്പനികളുടെ ഓഫീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂട്ടി മുദ്രവച്ചു.തിരഞ്ഞെടുപ്പ് ദിവസം ഓഫീസുകള്‍ക്കും വ്യാപാര ശാലകള്‍, തീയറ്ററുകള്‍ , ഹോട്ടലുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് അവധിയാണു.

കമ്മീഷൻ നിർദ്ദേശം ലംഘിച്ച് തുറന്ന കമ്പനികളാണ് അധികൃതര്‍ രാവിലെ പൂട്ടിച്ചത്. ജോലിക്കെത്തിയ മൂവായിരത്തോളം ജീവനക്കാരെ പുറത്താക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ഓഫീസ് പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.ജീവനക്കാർക്ക് വോട്ട് ചെയ്യാനായി എല്ലാ ഓഫീസുകൾക്കും ഒരു ദിവസത്തേക്ക് അടച്ചിടാന്‍ ലേബർ കമ്മീഷണറുടെ ഉത്തരവും നിലനില്ക്കുന്നുണ്ടായിരുന്നു.