സുപ്രീംകോടതി വിധിയോട് യോജിക്കുന്നു,എന്നാൽ രാജകുടുംബത്തെ അവഹേളിക്കുന്ന നിലപാടിനോട് യോജിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

single-img
24 April 2014

rameshസുപ്രീംകോടതി വിധിയോട് പൂര്‍ണ്ണമായും യോജിക്കുന്നുണ്ടെങ്കിലും തിരുവിതാംകൂര്‍ രാജകുടുംബത്തെ അവഹേളിക്കുന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു . തിരുവിതാംകൂര്‍ രാജകുടുംബവുമായി ക്ഷേത്രത്തിനുള്ള ബന്ധം വിസ്മരിക്കാനാകാത്തതാണ്. അവര്‍ക്ക് അവരുടേതായ ആചാരങ്ങളും പാരമ്പര്യവുമുണ്ട് ഇതെല്ലാം അംഗീകരിക്കപ്പെടേണ്ടതായുണ്ട്. കൂടാതെ പൊതുജനങ്ങളുടെയും വിശ്വാസികളുടെയും നിലപാടുകള്‍ മാനിച്ചുകൊണ്ടായിരിക്കും സര്‍ക്കാര്‍ അഫിഡവിറ്റ് സമര്‍പ്പിക്കുകയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു