ഇറാക്കില്‍ ചാവേര്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു

single-img
24 April 2014

map_of_iraqചൊവ്വാഴ്ച ഇറാക്കിന്റെ മധ്യപ്രവിശ്യയായ ബാബില്‍ നടന്ന ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പോലീസ് ചെക്ക്‌പോസ്റ്റിനുസമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടകവസ്തു നിറച്ച കാര്‍ ചെക്ക്‌പോസ്റ്റിനുസമീപം എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പോലീസ് ഓഫീസര്‍മാരും അഞ്ച് പോലീസുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.