റഷ്യ യുക്രൈനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോ ബൈഡന്‍

single-img
23 April 2014

joe-mറഷ്യ യുക്രൈന്‍ എന്ന രാജ്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇത്തരം പ്രവര്‍ത്തികള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും റഷ്യയെ കൂടുതല്‍ അകറ്റിനിര്‍ത്താന്‍ മാത്രമേ ഉപകരിക്കുവെന്നും അദ്ദേഹം യുക്രൈനിലെ കീവില്‍ പറഞ്ഞു. റഷ്യയുടെ കടന്നുകയറ്റത്തെ തടയാന്‍ ശ്രമിക്കുന്ന എല്ലാ നടപടിയെയും യുഎസ് പിന്‍തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ പ്രധാനമന്ത്രി ആര്‍സെനി യാറ്റ്‌സെന്‍യൂക്കുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബൈഡന്‍