ദക്ഷിണാഫ്രിക്കയുടെ ഉന്നത ബഹുമതി നേടി അഞ്ച് ഇന്ത്യന്‍ വംശജര്‍

single-img
23 April 2014

2000px-Flag_of_South_Africa_SADCWebsiteദക്ഷിണാഫ്രിക്ക അഞ്ച് ഇന്ത്യന്‍ വംശജര്‍ അടക്കം 54 പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നു. വിവിധ തലങ്ങളില്‍ ദക്ഷിണാഫ്രിക്കക്കു നല്‍കിയ സേവനങ്ങള്‍ക്കാണ് ബഹുമതി. ഏപ്രില്‍ 27 ഞായറാഴ്ച നടക്കുന്ന ഫ്രീഡം ഡേ ആഘോഷങ്ങളില്‍ പ്രസിഡന്റ് ജേക്കബ് സുമ തെരഞ്ഞെടുക്കപ്പെട്ടവരെ ബഹുമതി നല്‍കി ആദരിക്കും.

ഓര്‍ഡര്‍ ഓഫ് മെന്ദി, ഓര്‍ഡര്‍ ഓഫ് ഇഖാമാങ, ഓര്‍ഡര്‍ ഓഫ് ബാവൊബാബ്, ഓര്‍ഡര്‍ ഓഫ് ലുഥുലി, ഓര്‍ഡര്‍ ഓഫ് മപുഗുവെ, ഓര്‍ഡര്‍ ഓഫ് ദ് കമ്പാനിയന്‍സ് ഓഫ് ഒ.ആര്‍. താമ്പോ എന്നീ ബഹുമതികളാണ് സമ്മാനിക്കുക.

ഇന്ത്യന്‍ വംശജരായ ഇന്ദ്രെസ് എലച്ചിനിനാഥന്‍ നായിഡൂ, ഷിരിഷ് നാനഭായി, റെഗീ വന്ദെയാര്‍ എന്നിവര്‍ക്ക് ധീരതയ്ക്കുള്ള സില്‍വര്‍ ഓര്‍ഡര്‍ ഓഫ് മെന്ദിയാണ് ലഭിക്കുന്നത്. അബ്ദുള്‍ഹൈ ജസതിനു സില്‍വര്‍ ഓര്‍ഡര്‍ ഓഫ് ലുഥുലി അവാര്‍ഡും ഡോക്ടറായ നമ്രിത ലാലിനു വൈദ്യശാസ്ത്ര രംഗത്തെ സംഭാവനകള്‍ക്ക് ബ്രോണ്‍സ് ഓര്‍ഡര്‍ ഓഫ് മപുഗുവെയാണ് ലഭിക്കുക.