കസ്തൂരിരംഗന്‍: ഹര്‍ത്താലിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്നു മുഖ്യമന്ത്രി

single-img
23 April 2014

Oommen Chandyകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയില്‍ എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനു പിന്നില്‍ ഹര്‍ത്താലിനു പിന്നില്‍ കര്‍ഷകരുടെ പ്രശ്‌നമല്ലെന്നും രാഷ്ട്രീയ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു കരട് വിജ്ഞാപനത്തിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വാങ്ങി. റിപ്പോര്‍ട്ടില്‍ നടപടിക്രമങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണു സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണയത്തിനു കഡസ്ട്രല്‍ മാപ്പില്‍ സര്‍വേ നമ്പര്‍ രേഖപ്പെടുത്തുന്ന നടപടി വേഗത്തില്‍ പൂര്‍ത്തീയാക്കേണ്ടതുണ്ട്. ഈമാസം 21 വരെയായിരുന്നു ഇതിനുള്ള സമയം നല്‍കിയിരുന്നത്. എന്നാല്‍, പല പഞ്ചായത്തുകളിലും ജോലിഭാരം കൂടുതലാണെന്നു അറിയിച്ചതോടെ സമയം നീട്ടിനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.