എവിടെയായിരുന്നാലും രാത്രി മോഡിക്ക് വീട്ടിലെത്തണം; ചെലവ് മണിക്കൂറിന് മൂന്നു ലക്ഷം

single-img
23 April 2014

modi-3_660_122012095039 (1)ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി പകല്‍ എവിടെ പ്രചാരണത്തിനു പോയാലും രാത്രി വീട്ടിലുറങ്ങണമെന്ന വാശിക്കാരനാണ്. രാജ്യത്ത് എവിടെയായിരുന്നാലും മോഡിയെ വീട്ടിലെത്തിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു ജെറ്റ് വിമാനവും രണ്ടു ഹെലികോപ്ടറുകളുമാണ് എപ്പോഴും സന്നദ്ധരായി നിലയുറപ്പിച്ചിട്ടുള്ളതും.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാവതി ഏവിയേഷന്റെ ജെറ്റ് വിമാനത്തിലാണ് മോഡി എല്ലാ ദിവസവും അഹമ്മദാബാദ് എയര്‍പ്പോര്‍ട്ടില്‍ നിന്നും പറന്നുയരുന്നത്. രാജ്യത്തിന്റെ ഏതു മഭാഗത്ത് പ്രചാരണത്തിനു പോയാലും രാത്രി മോഡി തിരികെ അഹമ്മദാബാദിലെത്തുമെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയശേഷം എല്ലാ ദിവസവും വിമാനത്താവളത്തില്‍ മോഡിയുടെ രണ്ട് യാത്രകള്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ പറയുന്നു.

വിമാനത്തില്‍ നിന്നിറങ്ങിയാലും ഏറ്റവും ചെറിയ യാത്രയ്ക്കുപോലും മോഡി ഹെലികോപ്ടറാണു ഉപയോഗിക്കുന്നത്. ഇതുവരെ 2.4 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് രാജ്യമെമ്പാടും 150ലധികം റാലികളില്‍ മോദി പങ്കെടുത്തു കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉത്തര്‍പ്രദേശിലും ബിഹാറിലും മോദി ഉപയോഗിച്ചതു ഡിഎല്‍എഫ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അഗസ്ത എഡബ്ല്യൂ-139 ഹെലികോപ്ടറാണ്. മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ബെല്‍ 412 ഹെലികോപ്ടറും മോദി പ്രചാരണത്തിനുപയോഗിക്കുന്നുണ്ട്.

ജെറ്റ് വിമാനത്തിനു മണിക്കൂറില്‍ മൂന്നു ലക്ഷം രൂപയും സിംഗിള്‍ എന്‍ജിന്‍ ഹെലികോപ്ടര്‍ യാത്രയ്ക്കു മണിക്കൂറില്‍ 70,000 രൂപയും ഇരട്ട എന്‍ജിനുള്ള ഹെലികോപ്ടറിനു മണിക്കൂറില്‍ 75,000 രൂപയും ഹൈടെക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കു വേണ്ടി ചെലവാകുമെന്നുള്ളതാണ് വ്യോമയാന വിദഗ്ദര്‍ പറയുന്നത്.