ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ ഏകോപനസമിതി യോഗത്തില്‍ തീരുമാനമുണ്ടായില്ല

single-img
23 April 2014

KPCCരൂക്ഷമായ അഭിപ്രായ ഭിന്നതമൂലം നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുന്നതു സംബന്ധിച്ച് രണ്ടാം വട്ടം ചേര്‍ന്ന കെപിസിസി – സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തിലും തീരുമാനമായില്ല. നേരത്തെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഉച്ചയോടെ യോഗം നിര്‍ത്തിവച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. അതേസമയം, നിലവാരമുയര്‍ത്താന്‍ ഒരുവര്‍ഷത്തെ സാവകാശം നല്കണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.