രക്തദാന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നയിക്കുന്ന മാരത്തണ്‍ തിരുവനന്തപുരത്ത് ഇന്നു സമാപിക്കും
ബോബി ഫ്രണ്ട്സ് രക്തബാങ്ക് രൂപീകരിക്കാന്‍ രക്തം നല്‍കൂ ജീവന് രക്ഷിക്കൂ എന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്നും ആരംഭിച്ച ബോബി ചെമ്മണൂര്‍ നയിക്കുന്ന മാരത്തണ്‍ ഇന്നു തിരുവനന്തപുരത്തു സമാപിക്കും.
വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, ഒ.എന്‍.വി കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി സാമൂഹ്യ, രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
ആയിരം കുടുംബങ്ങള്‍ക്കുള്ള സഹായധനവിതരണവും ചടങ്ങിനോടനുബന്ധിച്ചു നടക്കും. രക്തദാന സമ്മതപത്രം പൂരിപ്പിച്ചു നല്കുന്നവരില് നിന്നു നറുക്കിട്ടെടുക്കുന്ന 812 പേര്‍ക്ക് മറഡോണ ഗോള്‍ഡ് കോയിന് സമ്മാനമായി നല്‍കും.
ഇന്നു വൈകുന്നരം 4.30 ന് കേശവദാസപുരത്തുനിന്ന് ആരംഭിക്കുന്ന മാരത്തണ്‍ അഞ്ചോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും. ബോബി ചെമ്മണൂര്‍ സമാപനസമ്മേളന വേദിയിലേക്ക് എത്തുന്നതോടെ 812 കിലോമീറ്റര്‍ നീണ്ട മാരത്തണ്‍ യജ്ഞത്തിന് തിരശ്ശീലവീഴും.