ഷാനിമോള്‍ ഉസ്മാന് താക്കീത്,പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്

single-img
22 April 2014

shaniകേന്ദ്രമന്ത്രിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാലിനെതിരെ ആരോപണമുന്നയിച്ച മുന്‍ എ.ഐ.സി.സി സെകട്ടറി ഷാനിമോള്‍ ഉസ്മാന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ താക്കീത്.

 
സോളാര്‍ കേസിലെ പ്രതി സരിതയുമായി വേണുഗോപാലിനുള്ള ബന്ധം അന്വേഷിക്കണമെന്നായിരുന്നാണ് നേരത്തെ ഷാനിമോള്‍ ആവശ്യപ്പെട്ടത്. നിര്‍വാഹകസമിതിയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് പ്രസിഡന്റ് താക്കീത് നല്‍കിയത്. അതേസമയം കെ. സുധാകരനെതിരെ പരസ്യപ്രതികരണം നടത്തിയ പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും വി.എം സുധീരന്‍ പറഞ്ഞു. p