കെ.സി.വേണുഗോപാലും സരിതയുമായുള്ള ബന്ധം അന്വേഷിക്കണം; തന്നെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചില്ല: ഷാനിമോള്‍ ഉസ്മാന്‍

single-img
22 April 2014

Shanimolസോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരും കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കെപിസിസി നിര്‍വാഹക സമിതിയില്‍ ആവശ്യപ്പെട്ടു.

ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കേണ്ടിടത്ത് ഇത്തവണ നിസാര വോട്ടിന് ജയിക്കേണ്ടിവരുമെന്നും ഷാനിമോള്‍ സൂചിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂറും വേണുഗോപാലും തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചില്ലെന്നും ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിമാരായിരുന്ന ഗോപി കോട്ടമുറിക്കലിനെയും പി.ശശിയെയും വിമര്‍ശിക്കാമെങ്കില്‍ എന്തുകൊണ്ട് വേണുഗോപാലിനെ വിമര്‍ശിച്ചുകൂടായെന്നും ഷാനിമോള്‍ നിര്‍വ്വാഹക സമിതിയില്‍ ചോദിച്ചു.