തമ്മിലടിപ്പിക്കുന്ന സര്‍ക്കാര്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി

single-img
22 April 2014

rahulഇന്ത്യ ആവശ്യപ്പെടുന്നത് ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുന്ന സര്‍ക്കാരിനെയല്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിനാവശ്യം പാവപ്പെട്ടവര്‍ക്കൊപ്പം നല്‍ക്കുന്ന മതേതര സര്‍ക്കാരാണ്. വിദ്വേഷവും ദേഷ്യവും പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ നമുക്കാവശ്യമില്ലെന്നും രാമനാഥപുരത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.

ഒരു സംസ്ഥാനത്തെ പദ്ധതികള്‍ മറ്റൊരിടത്ത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും നരേന്ദ്ര മോദിയെ ഉദ്ദേശിച്ചു രാഹുല്‍ പറഞ്ഞു. ഗുജറാത്ത് മോഡല്‍ രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനു മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.