ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പ്രിയങ്ക

single-img
22 April 2014

Priyanka-Gandhiഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഭര്‍ത്താവിനു നേരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ദുഖമുണ്ട്. എന്നാല്‍ തങ്ങളെ എത്രത്തോളം വേദനിപ്പിക്കുന്നുവോ അത്രത്തോളം കരുത്തരായി മാറുമെന്നും സത്യമാണ് മനശക്തിയെന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.