തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം പിന്നീട് നിലനിര്‍ത്താനായില്ലെന്ന് ഉമ്മന്‍ചാണ്ടി

single-img
22 April 2014

Oommen chandy-9ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നുവെങ്കിലും പ്രചാരണത്തില്‍ മുന്‍തൂക്കം തുടരാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു. എന്നിരുന്നാല്‍ തന്നെയും യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

കോട്ടയത്ത് ജോസ് കെ.മാണിക്ക് നല്‍കിയ പിന്തുണ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് ലഭിക്കാത്തത് സംബന്ധിച്ച് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരേ വിമര്‍ശനമുയര്‍ന്നു. ചീഫ് വിപ്പിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നുവെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ആരോപിച്ചു.

എന്നാല്‍ എന്തുതന്നെയായാലും യുഡിഎഫ് 15 സീറ്റുകളില്‍ കുറയാതെ നേടുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.