തെഗാഡിയയെ തിരുത്തി മോദി;മുസ്ലീം വിരുദ്ധ പ്രസ്താവന തള്ളിക്കളയണം

single-img
22 April 2014

modi-3_660_122012095039 (1)മുസ്ലീം വിരുദ്ധമായ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും ബിജെപി നേതാവ് ഗിരിരാജ് സിംഗും നടത്തിയ പ്രസ്താവനകള്‍ തള്ളിക്കളയണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി.ഹിന്ദു ഭൂരിപക്ഷമുള്ള മേഖലകളില്‍ ന്യൂനപക്ഷ വിഭാഗക്കാരെ ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ അനുവദിക്കരുതെന്നായിരുന്നു തെഗാഡിയയുടെ പ്രസ്താവന.തൊഗാഡിയയുടെയും ഗിരിരാജിന്റെയും പേര് പരാമര്‍ശിക്കാതെയാണ് മോഡി ട്വീറ്റ് ചെയ്തത്.ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോദി പറയുന്നു.

അഭ്യുദയകാംക്ഷികള്‍ എന്ന് പറയുന്നവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ഇത് ബി.ജെ.പി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

തൊഗാഡിയയുടെയും ബി.ജെ.പി.നേതാവ് ഗിരിരാജ് സിങ്ങിന്റെയും പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം ബി.ജെ.പി നേതാക്കൾക്കുണ്ട്.അതിനെതുടർന്നാണു തെഗാഡിയയുടെ പ്രസ്താവന തള്ളി മോദി തന്നെ രംഗത്ത് വന്നതെന്നാണു കരുതുന്നത്