ഇലക്ഷനു ശേഷം അനിതാ പ്രതാപിനെ കാണാനില്ല;ആംആദ്മിക്കാർ ആപ്പിലായി

single-img
22 April 2014

binduraj_story_650_031014124124എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാർഥി അനിതാ പ്രതാപിന്റെ പരാതിയെ തുടർന്ന് നാളെ കളമശ്ശേരിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി അനിത പ്രതാപിനെ കാണാനില്ല.വോട്ടിങ്ങ് മെഷിനിൽ ചൂൽ ചിഹ്നത്തിൽ ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് കത്തുകയോ ബീപ് ശബ്ദം കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു അനിത വരാണധികാരിക്കു പരാതി നല്‍കിയത്.

കെജ്‌രിവാളിന്റെ പ്രചാരണത്തിനായി വാരാണാസിക്കെന്ന് പറഞ്ഞായിരുന്നു അനിത പ്രതാപ് പോയത്.വാരണാസിയിലേക്കല്ല ജപ്പാനിലേക്കാണു അനിത പോയതെന്നാണു പിന്നീട് എറണാകുളത്തെ ആം ആദ്മി പ്രവർത്തകർ അറിഞ്ഞത്.ജപ്പാനില്‍ നിന്നും അടുത്തമാസമേ എത്താനാകൂ എന്നാണ് അനിത പ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.