വാരണാസിയിൽ കെജ്രിവാൾ മോദിയെ തോൽപ്പിക്കുമെന്ന് ആം ആദ്മി സർവേ

single-img
22 April 2014

modi-kej-mainവാരണാസിയിൽ കെജ്രിവാൾ മോദിയെ അൻപതിനായിരം വോട്ടിനു തോൽപ്പിക്കുമെന്ന് ആം ആദ്മി സർവേ.ആം ആദ്മി പുറത്ത് വിട്ട ആദ്യ സർവേയിൽ മോദി രണ്ട് ലക്ഷം വോട്ടിനു വിജയിക്കുമെന്നായിരുന്നു.ആദ്യ ഘട്ട പ്രചാരണത്തിനു ശേഷം നടത്തിയ സർവേയിൽ മോദിക്ക് ഭൂരിപക്ഷം 50000 ആയി കുറഞ്ഞിരുന്നു.തിങ്കളാഴ്ച നടത്തിയ സർവേയിലാണു മോദിയെ കെജ്രിവാൾ പരാജയപ്പെടുത്തും എന്ന അവസ്ഥയിൽ എത്തിയത്.

മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രി ആയിരുന്ന ഷീല ദീക്ഷിത്തിനെ ഡൽഹി നിയമസഭാ ഇലക്ഷനു 26000 വോട്ടിനു പരാജയപ്പെടുത്താൻ അരവിന്ദ് കെജ്രിവാളിന്റെ വലംകൈയ്യായി നിന്ന് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഐഐടിക്കാരൻ ഗോപാൽ മോഹനാണു വാരണാസിയിലേയും പ്രചാരണം നയിക്കുന്നത്.1.7 ലക്ഷം വീടുകൾ ആം ആദ്മി പ്രവർത്തകർ നേരിട്ട് സന്ദർശിച്ചെന്നും ഭൂരിപക്ഷം ജനങ്ങളും മോദിയെ വെറുക്കുന്നു എന്നുമാണു മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ഗോപാൽ മോഹൻ പറഞ്ഞു

വീട് കയറിയുള്ള വോട്ടഭ്യർന്നയ്ക്ക് 1500 ആം ആദ്മി പ്രവർത്തകർ പങ്കെടുക്കുന്നതായി ഗോപാൽ മോഹൻ പറഞ്ഞു.തെരുവ് യോഗങ്ങളിലും പദയാത്രയിലുമാണു കെജ്രിവാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗോപാൽ മോഹൻ അറിയിച്ചു.പതിനായിരം പ്രാദേശിക പ്രവർത്തകരും മൂവായിരം പുറത്ത് നിന്നുള്ള പ്രവർത്തകരും കെജ്രിവാളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.ഗുജറാത്തിൽ നിന്നുള്ള ആം ആദ്മി പ്രവർത്തകരും മോദിക്കെതിരെ കെജ്രിവാളിനായി വാരണാസിയിൽ പ്രവർത്തിക്കുന്നുണ്ട്.അവർ മോദിയുടെ യഥാർഥ മുഖം വാരണാസിക്കാർക്കായി പറഞ്ഞു കൊടുക്കും എന്നാണു ഗോപാൽ മോഹൻ കണക്ക് കൂട്ടുന്നത്