തനിക്കുവേണ്ടി പ്രചരണത്തിനിറങ്ങണമെന്ന മോദിയുടെ ആവശ്യം ബിസ്മില്ലാ ഖാന്റെ കുടുംബം നിഷേധിച്ചു

single-img
21 April 2014

modi-visaവാരാണസിയില്‍ തനിക്കുവേണ്ടി പ്രചരണത്തിനിറങ്ങാനുള്ള മോദിയുടെ ക്ഷണം ഷഹനായ് ഇതിഹാസം ബിസ്മില്ലാ ഖാന്റെ കുടുംബം നിരസിച്ചു. നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രികയില്‍ നിര്‍ദേശകന്റെ കോളത്തില്‍ ഒപ്പുവയ്ക്കാന്‍ ബിസ്മില്ലാ ഖാന്റെ കുടുംബത്തെ ബിജെപി സമീപിച്ചിരുന്നു.
മോദിക്കുവേണ്ടി പ്രചരണത്തിനിറങ്ങാനും ഉണ്ടാവില്ലെന്ന് കുടുംബം അറിയിച്ചു.

തങ്ങള്‍ അടിസ്ഥാനപരമായി സംഗീതകുടുംബമാണെന്നും ഞങ്ങള്‍ക്ക് സംഗീതം മാത്രമേ വഴങ്ങൂവെന്നും അക്കാരണത്താല്‍ തന്നെ ഒരു രാഷ്ട്രിയപാര്‍ട്ടിയെയും പിന്തുണയ്ക്കാനില്ലെന്നും ഖാന്റെ മകന്‍ സമീന്‍ ഹുസൈന്‍ ബിസ്മില്ല പറഞ്ഞു.