കേജ്‌രിവാളിനുനേരെ അമേത്തിയില്‍ വനിതകളുടെ കരിങ്കൊടി പ്രതിഷേധം

single-img
21 April 2014

Kejariwalഅമേത്തിയില്‍ അയോധ്യനഗറില്‍ റോഡ്‌ഷോയ്ക്കിടെ ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനുനേരെ വനിതകളുടെ കരിങ്കൊടി പ്രതിഷേധം. വനിതാ പ്രതിഷേധക്കാര്‍ രാഹുല്‍ ഗാന്ധിക്ക് മുദ്രാവാക്യം വിളിച്ച് കേജ്‌രിവാളിനെ കരിങ്കൊടി കാട്ടുകയായിരുന്നു. അമേത്തിയിലെ എഎപി സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു അദ്ദേഹം.