ആകാശച്ചാട്ടത്തിനിടെ വിമാനം തകര്‍ന്നുവീണ് ഫിന്‍ലന്‍ഡില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

single-img
21 April 2014

Finland_plane_04212014ഈസ്റ്റര്‍ ദിനത്തില്‍ ഫിന്‍ലന്‍ഡില്‍ ആകാശച്ചാട്ടം നടത്താനെത്തിയ സംഘത്തെയും വഹിച്ചുകൊണ്ടുള്ള ചെറുവിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ കൊല്ലപ്പെട്ടു. കോംപ് എയര്‍-8 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്.

പതിനൊന്നു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റടക്കം മൂന്നുപേര്‍ വിമാനം താഴേക്കു പതിക്കുന്നതിനു മുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപെട്ടു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യന്ത്രത്തകരാറാണ് വിമാനം അപകടത്തില്‍പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.