ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ മാറ്റംവരുത്തും; സംസ്ഥാനത്തിനകത്തും പുറത്തും മലയാള സിനിമ മേള സംഘടിപ്പിക്കും: തിരുവഞ്ചൂര്‍

single-img
19 April 2014

THIRUVANCHOORചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന്റെ ഘടനയിലും നിയമത്തിലും കാലോചിത മാറ്റം വരുത്തുമെന്നും മലയാള സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിനകത്തും പുറത്തും മലയാള സിനിമാ മേള സംഘടിപ്പിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിനായി സിനിമാ മേഖലയിലെ മൂന്നുപേരെ ഉള്‍പ്പെടുത്തി വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ജൂറി നല്‍കിയ ശുപാര്‍ശ അപ്പാടെ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തിയറ്റര്‍ ലഭിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്നും ദേശിയലക്ഷ്യങ്ങള്‍ പ്രമേയമാക്കുന്ന സിനിമകള്‍ക്ക് സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.