പ്രിയങ്കാ ഗാന്ധിക്ക് നൽകാൻ കോൺഗ്രസ് നേതൃനിരയിൽ സ്ഥാനം ഒഴിവില്ലെന്ന് ശശി തരൂർ

single-img
19 April 2014

shahsiകോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സജീവമായി രംഗത്തുള്ളതിനാൽ പ്രിയങ്കാ ഗാന്ധിക്ക് നൽകാൻ കോൺഗ്രസ് നേതൃനിരയിൽ സ്ഥാനം ഒഴിവില്ലെന്ന് ശശി തരൂർ. പ്രിയങ്കാ ഗാന്ധിക്ക് പാർട്ടി വലിയ ഉത്തരവാദിത്വങ്ങൾ നൽകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു തരൂർ. അതേസമയം സോണിയയുടെയും രാഹുലിന്റെയും മണ്ഡലങ്ങളിൽ മാത്രം പ്രചരണം നടത്തിയാൽ മതിയെന്ന് പ്രിയങ്ക സ്വയം തീരുമാനമെടുത്തതാണെന്നും ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.