നരേന്ദ്ര മോഡി 24ന് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും :അമിത് ഷാ
19 April 2014
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി 24ന് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. മോഡിക്കനുകൂലമായ തരംഗം രാജ്യത്ത് സുനാമിയായി ആഞ്ഞുവീശുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കു നീക്കിയ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശ് ബി.ജെ.പി തൂത്തുവാരുമെന്നും ഷാ അവകാശപ്പെട്ടു.അവസാന ഘട്ടമായ മേയ് 12നാണ് വാരണാസിയിൽ വോട്ടെടുപ്പ്.