ഫണ്ടില്ലാത്തതിനാല്‍ അമ്മയും കുഞ്ഞും പദ്ധതി പാളുന്നു

single-img
18 April 2014

mother-and-sonസര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കാന്‍ വാഹനവാടകയായി 500 രൂപ നല്‍കിയിരുന്ന അമ്മയും കുഞ്ഞും പദ്ധതി താളം തെറ്റി. ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്ക് ആവശ്യമായ പണം വകയിരുത്താത്തതിനാലാണ് പദ്ധതി മുടങ്ങിയത്. അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിച്ചിരുന്ന ഓണറേറിയവും ഇതോടെ മുടങ്ങി.

ഒന്നര വര്‍ഷം മുമ്പാണ് അമ്മയും കുഞ്ഞും പദ്ധതി ആരംഭിച്ചത്. എന്‍ആര്‍എച്ച്എമ്മാണ് ഇതിനുള്ള ഫണ്ട് അനുവദിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഫണ്ട് അലോട്ട് ചെയ്തിരുന്നു. മാര്‍ച്ചിനു ശേഷം ഫണ്ട് അലോട്ട് ചെയ്യാത്തതാണ് തുക മുടങ്ങാന്‍ കാരണമായത്. പ്രസവം കഴിഞ്ഞ് വീട്ടിലെത്താന്‍ ലഭിക്കുന്ന 500 രൂപ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്നു.