ഇറാക്കില്‍ 15 മരണം

single-img
18 April 2014

map_of_iraqഇറാക്കിലെ നിനവേ പ്രവിശ്യയില്‍ വിവിധ അക്രമ സംഭവങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അല്‍മഹല്ലബിയയിലെ കരസേനാ ആസ്ഥാനത്ത് ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 13 പേര്‍ മരിച്ചു. ഇരുപതു വാഹനങ്ങളിലെത്തിയ അക്രമികള്‍ സേനയുമായി നടത്തിയ ഏറ്റുമുട്ടല്‍ മൂന്നു മണിക്കൂര്‍ നീണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.