ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ മാവോയിസ്റ്റുകള്‍ റെയിൽ പാളം തകര്‍ത്തു

single-img
17 April 2014

railജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ മാവോയിസ്റ്റുകള്‍ റെയിൽ പാളം തകര്‍ത്തു. ബൊക്കാറോയിലെ ദാനിയ റെയ്ല്‍വേ സ്റ്റേഷനും ബിഹാറിലെ ജാഗേശ്വര്‍ റെയ്ല്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം ഉണ്ടായത് . ഒന്നര മീറ്ററോളം നീളത്തില്‍ ബോംബ് വെച്ചാണ് പാളം തകര്‍ത്തത്. പാളം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ആറു ട്രെയ്ന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.