തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവു വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ സർക്കാർ തീരുമാനം

single-img
16 April 2014

omenസംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞതിനാൽ തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവു വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി . ഇനിയും ഒരു മാസത്തോളം പെരുമാറ്റച്ചട്ടം ഉള്ളതിനാൽ ഭരണസ്തംഭനം ഉണ്ടാവും. ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും ഈ സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടത്തിൽ ഇളവ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.