ഇപ്പോഴും ബലൂണിനെയും മിഠായിയേയും കുറിച്ച് സംസാരിക്കുന്ന കുട്ടിയാണ് രാഹുലെന്ന് മോഡി

single-img
16 April 2014

modiഇപ്പോഴും മിഠായിയെക്കുറിച്ചും ബലൂണിനെക്കുറിച്ചും സംസാരിക്കുന്ന വെറുമൊരു കുട്ടിയാണ് രാഹുലെന്നാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. മോഡി സര്‍ക്കാരിന്റെ ഗുജറാത്തിലെ വികസനം മിഠായിയാണെന്നുള്ള രാഹുലിന്റെ പ്രസ്താവനയ്ക്കാണ് മോഡിയുടെ മറുപടി. മുതിര്‍ന്നവരും കഴിവുറ്റവരുമായ ഒരുകൂട്ടം നേതാക്കളാണ് ബിജെപിയിലുള്ളതെന്നും എന്നാല്‍ കോണ്‍ഗ്രസിനുള്ളത് മിഠായിയും ബലൂണും ഇഷ്ടപ്പെടുന്ന ഒരു കുട്ടിനേതാവാണെന്നും മോഡി അഭിപ്രായപ്പെട്ടു.