സുരാജ് ഇനി സൂക്ഷിക്കണം: സലിം കുമാര്‍

single-img
16 April 2014

കൊച്ചി: ദേശീയ പുരസ്‌കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂട് ഇനിയാണ് സൂക്ഷിക്കേണ്ടതെന്ന് നടന്‍ സലീം കുമാര്‍. സുരാജിന് പുരസ്‌കാരം ലഭിച്ചതിനോട് ടിവി ചാനലില്‍ പ്രതികരിക്കുകയായിരുന്നു സലീം കുമാര്‍.

തനിക്ക് അവാര്‍ഡ് ലഭിച്ച അനുഭവം പരിശോധിക്കുകയാണെങ്കില്‍ ഇനിയാണ് സുരാജ് സൂക്ഷിക്കേണ്ടത് എന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ സുരാജിനെ സലീം കുമാര്‍ അഭിനന്ദിച്ചു. സലീം കുമാറിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് അവതാരകയുടെ ചോദ്യത്തിന്, പറയാനുള്ളത് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സലീം കുമാറിന്റെ മറുപടി.
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ സലീം കുമാറിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം മലയാളത്തിന് ലഭിക്കുന്ന അവാര്‍ഡാണ് സുരാജ് വെഞ്ഞാറമൂടിന്റേത്.