ഇന്ത്യ ഭരിച്ച എക്കാലത്തെയും ദുർബലനായ പ്രധാനമന്ത്രി വാജ്പേയിയെന്ന് കോൺഗ്രസ്
ഇന്ത്യ ഭരിച്ച എക്കാലത്തെയും ദുർബലനായ പ്രധാനമന്ത്രിയാണ് വാജ്പേയിയെന്ന് കോൺഗ്രസ് . പാകിസ്താനുമായുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ അതിർത്തിയും താത്പര്യങ്ങളും സംരക്ഷിക്കാൻ വാജ്പേയിക്ക് ആയില്ലെന്നും എക്കാലത്തേയും ദുർബലനായ പ്രധാനമന്ത്രിയാണ് വാജ്പേയിയെന്നും കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ ട്വിറ്ററിൽ പറഞ്ഞു. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയെത്തുടർന്ന് മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുന്നതിൽ വാജ്പേയി പരാജയപ്പെട്ടു.
കാർഗിലിൽ 50 ഇന്ത്യൻ ഭടന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും വാജ്പേയി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ പുണരുകയായിരുന്നു. പാക് ജനറൽ പർവേസ് മുഷാറഫ് ഇന്ത്യൻ മണ്ണിൽ ഒരു രാത്രി ചെലവഴിച്ചിപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസും എൻ.ഡി.എയും കൂർക്കംവലിക്കുകയായിരുന്നു.ഇന്ത്യ കണ്ട എക്കാലത്തെയും ദർബലനായ പ്രധാനമന്ത്രി വാജ്പേയി കാണ്ഡഹാർ ഭീകരർക്ക് എസ്കോർട്ട് സേവനം ഒരുക്കുകയും പാർലമെന്ര് ആക്രമിക്കാൻ അനുവദിക്കുകയുമായിരുന്നുവെന്നും സഞ്ജയ് ഝാ ട്വിറ്ററിൽ ആരോപിച്ചു.