ബിഎസ്എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം

single-img
15 April 2014

maoiകഴിഞ്ഞ രാത്രി ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റുകാര്‍ ആക്രമണം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആയുധങ്ങളുമായി ബിഎസ്എഫ് ക്യാമ്പ് വളഞ്ഞ മാവോയിസ്റ്റുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈനികര്‍ പ്രത്യാക്രമണം നടത്തി. വെടിവെയ്പ്പ് 40 മിനിറ്റോളം തുടര്‍ന്നുവെന്ന് ഒഡീഷ പോലീസ് വ്യക്തമാക്കി.