കൂത്തപറമ്പില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്‌ടെത്തി
15 April 2014
തെരഞ്ഞെടുപ്പിന്റെയന്ന് കൂത്തുപറമ്പില്‍ നിന്നു കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. പ്രമോദിനെ ജോലി ചെയ്യുന്ന മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ വളപ്പില്‍ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ചെറുവാഞ്ചേരി സ്വദേശിയും പാട്യം മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാണ് പ്രമോദ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രമോദിനെ ദൂരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.