ആരു ഇന്ത്യ ഭരിച്ചാലും സഹകരണം തുടരുമെന്ന് ചൈന

single-img
15 April 2014

map_of_chinaപൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയില്‍ ആരു ഭരണത്തില്‍ വന്നാലും നിലവില്‍ തുടര്‍ന്നു പോകുന്ന അതെ നയതന്ത്ര നിലപാടുകള്‍ തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ലീയു സെന്‍മിന്‍. ആറാമത് നയതന്ത്ര ചര്‍ച്ചക്കായി ചൈനയില്‍ എത്തിയ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് മാധ്യമങ്ങളൊടാണ് അദ്ദേഹം ചൈനയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ മാറി വന്നാലും ഉദ്യോഗസ്ഥര്‍ മാറാത്തതിനാല്‍ ഇപ്പോള്‍ തുടര്‍ന്നുപോകുന്ന സൗഹൃദ ബന്ധത്തിനു തടസങ്ങള്‍ ഒന്നും തന്നെ വരില്ലെന്ന് സുജാത സിംഗ് ചൈനീസ് വിദേശകാര്യമന്ത്രിയോടു പറഞ്ഞു.