കൊങ്കണ്‍ പാതയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി
14 April 2014
കൊങ്കണ്‍ പാതയില്‍ മഹാരാഷ്ട്രയിലെ രത്നഗിരിക്കടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് അതു വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. മറ്റ് ട്രെയിനുകള്‍ വഴി തിരിച്ചു വിടുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. രത്നഗിരിയില്‍ നിന്നു 30 കിലോ മീറ്റര്‍ അകലെ ഉക്സിക്കും സംഗമേശ്വറിനും ഇടയില്‍ കൊങ്കണ്‍ പാതയിലെ തുരങ്കത്തിനകത്താണ് ചരക്കു വണ്ടിയുടെ അഞ്ചു ബോഗികള്‍ പാളം തെറ്റിയത്.