ആം ആദ്മി പാർട്ടി ദേശീയ വക്താവ് ഷാസിയ ഇൽമിക്കു നേരെ ആക്രമണം

single-img
14 April 2014

shasiആം ആദ്മി പാർട്ടി ദേശീയ വക്താവ് ഷാസിയ ഇൽമിക്കു നേരെ അജ്ഞാതരുടെ ആക്രമണം. ഭോപ്പാലിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു സംഭവം . കമാൽ സ്ക്വയറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ഒരു സംഘം ആളുകൾ,​ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് കല്ലെറിയുകയായിരുന്നു.

 
സംഭവത്തെ തുടർന്ന് ആം ആദ്മി പ്രവർത്തകർ പൊലീസിൽ പരാതി നൽകി. അജ്ഞാതരായ അക്രമികളുടെ പേരിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു. റാലി വീഡിയോയിൽ പകർത്തിയിരുന്നതിനാൽ അതിന്റെ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഏപ്രിൽ 17നാണ് നളന്ദയിൽ വോട്ടെടുപ്പ്.