ബി.ജെ.പി അധികാരത്തിലെത്തിയാൽ റോബർട്ട് വദ്രയെ ജയിലിൽ അയയ്ക്കുമെന്ന് ഉമാ ഭാരതി
13 April 2014
ബി.ജെ.പി അധികാരത്തിലെത്തിയാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയെ ജയിലിൽ അയയ്ക്കുമെന്ന് ബി.ജെ.പി നോതാവ് ഉമാ ഭാരതി. നിരവധി കൊള്ളരുതായ്മകളുമായി ബന്ധമുള്ളയാളാണ് സോണിയയുടെ മരുമകൻ. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തിലേറിയാൽ വദ്ര ജയിലിലായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം- ഉമാ ഭാരതി പറഞ്ഞു.
അതേസമയം ഉത്തർ പ്രദേശിലെ സമാജ്വാദി(എസ്.പി) സർക്കാരിനെതിരെയും ഉമ തുറന്നടിച്ചു. സംസ്ഥാന പൊലീസിന്റെ സഹായത്തോടെ എസ്.പി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുക ആണെന്നും അവർ പറഞ്ഞു .