ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊച്ചി ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കി

13 April 2014
ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊച്ചി ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കി. ആന്ധ്രയിലെ പിവിപി വെഞ്ചേഴ്‌സുമായി ചേര്‍ന്നാണ് സച്ചിന്‍ കൊച്ചി ടീം സ്വന്തമാക്കിയത്. കൊല്‍ക്കത്ത ടീമിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് വാങ്ങിയത് . നേരത്തെ തന്നെ ടീമിനായി സച്ചിന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. റിലയന്‍സ് അടക്കമുള്ള കോപ്പറേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര താരങ്ങളെ രംഗത്ത് ഇറക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നടത്തുന്നത്.