ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയും രജനീകാന്തും കൂടിക്കാഴ്ച്ച നടത്തി

single-img
13 April 2014

modiബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയും സൂപ്പ‌ർസ്റ്റാർ രജനീകാന്തും കൂടിക്കാഴ്ച്ച നടത്തി. ഞായറാഴ്ച്ച വൈകുന്നേരം രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. ലോക്‌സഭാ തിരഞ്ഞടുപ്പിൽ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് മോദി രജനിയെ സന്ദർശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

 

 

അതേസമയം മോദിയുടെ കൂടിക്കാഴ്ച്ച തനിക്ക് പുതുവത്സരാശംസകൾ നേരാൻ വേണ്ടിയായിരുന്നുവെന്ന് രജനി അറിയിച്ചു. മോദിയും താനും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹത്തിന് എല്ലാ വിധ ആശംസളും നേരുന്നുവെന്നും താരം അറിയിച്ചു. മാത്രമല്ല മോദി കരുത്തുറ്റ നേതാവും കഴിവുള്ള ഭരണാധികാരിയുമാണെന്നും താരം അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച്ച തമിഴ് പുതുവത്സരാമായിരിക്കെ രജനിക്കും കുടുംബത്തിനും പുതുവർഷാശംസ നേരാനാണ് സന്ദർശനം നടത്തിയതെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.