കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കും

single-img
12 April 2014

rahulകോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കും . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് ആണ് രാഹുൽ മത്സരികുന്നത് . അതേസമയം രാഹുലിന്റെ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനാണ്‌ കോണ്‍ഗ്രസിന്റെ നീക്കം. രാഹുലിന്‌ പുഷ്‌പവൃഷ്‌ടി അര്‍പ്പിക്കാന്‍ 500 കിലോയിലധികം റോസാ പൂക്കളാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ശേഖരിച്ച്‌ വെച്ചിരിക്കുന്നത്‌.ഇന്ന്‌ ഉച്ചയോടെ രാഹുല്‍ പത്രികാ സമര്‍പ്പണം നടത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

 
ഇതിനായി രാവിലെ 10.30 യോടെ രാഹുല്‍ അമേഠിയിലേക്ക്‌ എത്തുമെന്നാണ്‌ സൂചനകള്‍.സഹോദരി പ്രിയങ്കയ്‌ക്കൊപ്പം എത്തിയായിരിക്കും രാഹുല്‍ ഇവിടെ പത്രിക സമര്‍പ്പിക്കുക. രാഹുലിനെതിരേ ഇവിടെ മത്സരിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്നത്‌ നടിയും പ്രവര്‍ത്തകയുമായ സ്‌മൃതി ഇറാനിയെയാണ്‌. ഇവര്‍ ഇരുവര്‍ക്കും പുറമേ ഇവിടെ മത്സരിക്കുന്ന മറ്റൊരു പ്രമുഖന്‍ ആംആദ്‌മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസാണ്‌.