അമേത്തിയില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

single-img
12 April 2014

rahul_362270eകോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേത്തി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. രാഹുലിന്റെ കൂടെ അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഗൗരിഗഞ്ചില്‍ നിന്ന് അമേത്തിയിലേക്ക് 40 കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

പത്രിക സമര്‍പ്പിച്ച് പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ വിവാഹ വെളിപ്പെടുത്തലുകളെകുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും രാഹുല്‍ പ്രതികരിക്കാന്‍ തയാറായില്ല. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.