പിണറായി വിജയനും ശ്രീമതിയും കുഞ്ഞനന്തനെ ജയിലില്‍ സന്ദര്‍ശിച്ചു

single-img
12 April 2014

pinarayi-vijayanസിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതി എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനാണ് ഇരുവരും ജയിലിലെത്തിയത്. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെടുകയും പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്ത കെ.സി. രാമചന്ദ്രനെയും ഇരുവരും കണ്ടതായും സൂചനയുണ്ട്.