പോളിംഗ് ശതമാനം ഉയര്‍ന്നത് എന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചെന്ന് മോഡി

single-img
12 April 2014

Narendra Modiലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉയര്‍ന്നത് തന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചുവെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദി. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും ഒഡീഷയില്‍ ബിജെഡി സര്‍ക്കാരും പരാജയപ്പെടുമെന്നും ബാലസോറില്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ മോദി പറഞ്ഞു. യുപിഎ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്നാണു രാജ്യത്തിന്റെ പൊതുവികാരമെന്നും അദ്ദേഹം പറഞ്ഞു.